കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ കേസുകളുടെ പടയോട്ടം; ഓടാൻ ഒരുപാടുണ്ട് എന്നാൽ പോലീസ് ജീപ്പ് ഓടിക്കാൻ ഡ്രൈവർ ഒരാൾ മാത്രം

0
f2394512-a5f2-4d97-8b89-715b79b3aba3

കൂട്ടിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന വാഗമൺ തങ്ങൾ പാറ ഉൾപ്പെടെ 100 സ്ക്വയർ കിലോമീറ്ററാണ് സ്റ്റേഷന്റെ ചുമതല. തങ്ങൾ പാറയിൽ എത്തണമെങ്കിൽ 55 കിലോമീറ്റർ ഇടുക്കി ജില്ലയിലൂടെ സഞ്ചരിക്കണം. വാഗമൺ സിമി ക്യാംപിന്റെ പ്രധാന സ്ഥലവും മുണ്ടക്കയം സ്റ്റേഷന്റെ അധികാര പരിധിയിൽ ആയിരുന്നു. ചരിത്ര പ്രസിദ്ധമായ തങ്ങൾ പാറയുടെ സുരക്ഷാ ചുമതലയും ഉൾപ്പെടുന്നു. 

വേഗത്തിൽ എത്താൻ പറ്റുന്ന നല്ല വാഹനങ്ങൾ 2 ഉണ്ട് എന്നാൽ ഓടിക്കാൻ ഒരു ഡ്രൈവർ മാത്രം . ഇത് മുണ്ടക്കയം പൊലീസ് സ്റ്റേഷൻ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളാണ്, ദൂരപരിധി വലുതായതിനാൽ അതിനനുസരിച്ചു വേണ്ടുന്ന പൊലീസുകാർ ഇവിടെയില്ല. 2 ഡ്രൈവർമാർ ഉണ്ടായിരുന്ന സ്റ്റേഷനിൽ ഇപ്പോൾ ഒരു ഡ്രൈവർ മാത്രമാണ് ഉള്ളത്, ഒരാൾക്ക് സസ്പെൻഷൻ കിട്ടിയതാണ് ഒരു ജീപ്പ് ഡ്രൈവർ ഇല്ലാതാവാൻ കാരണം

നിലവിൽ പോലീസ് ഉദ്യോഗസ്ഥരാണ് ആവിശ്യഘട്ടങ്ങളിൽ ജീപ്പ് ഓടിക്കുന്നത്, നിലവിലെ ഡ്രൈവർ 24 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സാഹചര്യവും നിലവിൽ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *