കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു, കുമളി സ്വദേശി

0
6e8d998a-7218-4c27-aa31-24f2036e642a

പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ചു. കുമളി സ്വദേശി കുമാർ (35) ആണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്. 

ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഭക്ഷണം കഴിക്കാൻ സഹതടവുകാർ പുറത്ത് പോയ സമയത്താണ് സംഭവം. അലക്കിയിട്ട തുണി എടുക്കാനെന്ന് പറഞ്ഞ് പോയ കുമാർ ശുചിമുറിയിൽ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. 

2024ൽ കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കുമാർ അറസ്റ്റിലായത്. തുടർന്ന് റിമാൻഡിൽ കഴിയുകയായിരുന്നു. ഇതുവരെ ജാമ്യത്തിലെടുക്കാൻ ആരും എത്തിയിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും…..

Leave a Reply

Your email address will not be published. Required fields are marked *