മൊത്തം 71 പേർ: കോൺഗ്രസ് മുണ്ടക്കയം ബ്ലോക്കിന് പുതിയ കമ്മറ്റി…
ഭാരവാഹികളുടെ ലിസ്റ്റിൽ ആരെയും ഒഴിവാക്കാൻ പറ്റാതെ സമ്മർദ്ദം മുറുകിയതോടെ എല്ലാവരും പട്ടികയിൽ ഇടം നേടി. എരുമേലി, മുണ്ടക്കയം, കോരുത്തോട്, പാറത്തോട് പഞ്ചായത്തുകൾ ഉൾപ്പെട്ട കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മറ്റിയിലാണ് പുനഃസംഘടന നടത്തിയപ്പോൾ ഭാരവാഹികളുടെ എണ്ണം കൂടി 71 വരെയായത്. പ്രസിഡന്റ് ബിനു മറ്റക്കരയെ നേരത്തെ പ്രഖ്യാപിച്ച ശേഷം ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നില്ല. നീണ്ടുപോയ പുനഃസംഘടന കഴിഞ്ഞ ദിവസമാണ് യാഥാർഥ്യമായത്. ബിനു മറ്റക്കര ഉൾപ്പടെ 71 പേരാണ് പുതിയ കമ്മറ്റിയിൽ. 14 വൈസ് പ്രസിഡന്റുമാർ, 40 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ, 15 പേർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ. 14 വൈസ് പ്രസിഡന്റുമാരിൽ ഏക വനിത മുക്കൂട്ടുതറ ഡിവിഷനിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫാണ്. 40 ജനറൽ സെക്രട്ടറിമാരിൽ ഏഴ് പേർ വനിതകളാണ്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രഖ്യാപിച്ച ബ്ലോക്ക് ഭാരവാഹി പട്ടിക ചുവടെ.
വൈസ് പ്രസിഡന്റുമാർ – ടി ജെ ജോൺസൺ, ടി ടി സാബു, സെബാസ്റ്റ്യൻ ചുള്ളിത്തറ, എൻ ആർ സുരേഷ്, സുരേഷ് കുഞ്ഞപ്പൻ, ബി ജയചന്ദ്രൻ, ബെന്നി ചേറ്റുകുഴി. ബോബി കെ മാത്യു, സലിം കണ്ണങ്കര, മാഗി ജോസഫ്, ടി കെ ജയപ്രകാശ്, വക്കച്ചൻ പറത്തോട്, ഷാജി തുണ്ടിയിൽ, കെ കെ ജനാർദനൻ.
ട്രഷറർ – ടി സി രാജൻ മുണ്ടക്കയം.
ജനറൽ സെക്രട്ടറിമാർ – അബൂ ഉബൈദത്ത്, സി സി തോമസ്, സൂസമ്മ മാത്യു, കെ ടി സ്കറിയ, അരുൺ കോക്കോപ്പള്ളി, സിനിമോൾ തടത്തിൽ, ഷീബ ദിഫൈൻ, കെ ജി ഹരിദാസ്, റോസമ്മ ജോൺ, ടോമി താമരശ്ശേരി, സന്ധ്യ വിനോദ്, സജി കോരുത്തോട്, രഞ്ജിത്ത് കുര്യൻ, ടോംസ് കുര്യൻ, ബാബുക്കുട്ടി കേഴപ്ലാക്കൽ, ടെഡി കണ്ടത്തിൽ, ഫസീം ചുടുകാട്ടിൽ, ജോസഫ് പുതിയത്ത്, പി ഡി ദിഗീഷ്, നാസർ പനച്ചി, ബിനു നിരപ്പേൽ, മാത്യു ജോസഫ് മഞ്ഞപ്പള്ളി, പി കെ കൃഷ്ണകുമാർ, ഷിബു ഐരേക്കാവ്, അൻസാരി പാടിക്കൽ, ജെയ്സൺ ഇരുപ്പക്കാട്ട്, പി സി ജോസഫ്, ഓമന രാജൻ, എം കെ ഹാഷിം, ഡാനി ജോസ്, അജിമോൻ ജബ്ബാർ, ഹാജി പി എം തമ്പിക്കുട്ടി, കെ കെ സുരേന്ദ്രൻ, ബൈജു ചാക്കോ, വിബിൻ അറയ്ക്കൽ, ഷെജി തേനമാക്കൽ, ഹർഷദേവ്, സി എൻ മോഹനൻ, സജീവ് പാറത്തോട്, റെജി ജോർജ്.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ – പി സി രാധാകൃഷ്ണൻ, കെ കെ അഷറഫ്, സി യു അബ്ദുൽ കരീം, ജോയി പാലമുറി, ബെനിയാം, എൻ ബാലൻ, ജാൻസി സാബു, ബാബു കരിനിലം, പി കെ വിശ്വംഭരൻ, ജാൻസി തൊട്ടിപ്പാട്ട്, ബാബു കോക്കാപ്പള്ളി, രാജു ചൂനാടൻ, കെ ജി സാബു, ജോൺ തോപ്പിൽ, ജിഷ ജയപ്രകാശ്.