കാഞ്ഞിരപ്പള്ളിയക്ക് പൊതുശല്യമായി വനിതാ ഗുണ്ട ;നാട്ടുകാരും സർക്കാർ ഉദ്യോഗസ്ഥരും വനിതാ ഗുണ്ടയെ കൊണ്ട് പൊറുതി മുട്ടി, കഞ്ഞിരപ്പള്ളി പേട്ട കവലയിലെ ഓട്ടോ ഡ്രൈവറായ ഭർത്താവ് പണം പലിശക്ക് നൽകും പിരിവ് ഭാര്യയും
കാഞ്ഞിരപ്പള്ളി : നാട്ടുകാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ശല്യമായി കാഞ്ഞിരപ്പള്ളിയിലെ വനിതാ ഗുണ്ടാ
സ്ഥലത്തെ പ്രധാന ബ്ലേഡ് ഇടപാടുകാരിയായ ഇവര് ഭർത്താവിന്റെ പലിശ പിരിവ് ആയിട്ടാണ് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നത്, പലിശ കൊടുത്ത് ഇടപാടുകൾ തീർക്കാൻ നോക്കിയാലും ഇവർ കൂടുതൽ പണം ആവിശ്യപെടുകയും, വീടുകളിൽ എത്തുകയും ചെയ്യും, വീടുകളിൽ എത്തി നാട്ടുകാർക്ക് മുമ്പിൽ വീട്ടുക്കാരെ മോശക്കാരായി കാണിക്കുകയും ചെയ്യും, പരാതി നൽകിയാൾ ഗുണ്ടയ്ക്ക് അനുകൂലമായി ഉദ്യോഗസ്ഥർ നടപടി എടുത്തില്ലങ്കിൽ പിന്നീട് ഭീഷണിയും മേലുദ്യോഗസ്ഥർക്ക് പരാതി അയക്കലും ഉദ്യോഗസ്ഥരെ അപകീർത്തിപെടുത്തലുമാണ് ഇവരുടെ പ്രധാന വിനോദം
കാഞ്ഞിരപ്പള്ളിയിലെ അറിയപ്പെടുന്ന ബ്ലേഡുകാരിയായ ഇവർക്കെതിരെ വ്യാപാരികൾക്കും നാട്ടുകാർക്കും പത്താംകളം പലിശക്ക് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് കാഞ്ഞിരപ്പള്ളിയിൽ ഉള്ളത് .
പലിശ നൽകാത്തവരുടെ വീട്ടിലെത്തി അസഭ്യം പറയുകയും വീട്ടിൽ കയറി കുത്തിയിരിക്കുകയുമാണ് ഇവരുടെ രീതി. ഇവരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാരും ഉദ്യോഗസ്ഥരും