കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി പോയ ജീപ്പും ബസും കൂട്ടിയിടിച്ച്‌ അപകടം; പത്ത് പേര്‍ക്ക് പരിക്ക്,

0
Picsart_25-11-12_13-03-25-913.jpg

ഇടുക്കി കടശ്ശിക്കടവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിരവധിപ്പേർക്ക് പരിക്ക്. ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവില്‍ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേർക്കാണ് പരിക്കേറ്റത്.

ഇന്ന് പുലർച്ചെയായിരുന്നു അപകടം. തമിഴ് നാട്ടില്‍ നിന്നും ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി എത്തിയ ജീപ്പും ബസും ആണ് കൂട്ടിയിടിച്ചത്. ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. 20 പേരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ജീപ്പിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്.

കുമളിയില്‍ നിന്നും കട്ടപ്പനയിലേക്ക് പോകുകയയായിരുന്ന ബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ജീപ്പ് ബസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. മുൻഭാഗം പൂർണ്ണമായും തകർന്ന ജീപ്പ് വെട്ടിപ്പൊളിച്ചാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്. പരിക്കേറ്റവരെ ആദ്യം അണക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പറിക്കുള്ളവരെ പിന്നീട് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളും ബസ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനനം നടത്തിയതും തൊഴിലാളികളെ ആശുപത്രിയില്‍ എത്തിച്ചതും. തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പിന് അമിത വേഗതയുണ്ടെന്നും സ്ഥിരമായി ഇത്തരത്തില്‍ അപകടമുണ്ടാകുന്നുവെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *