ഒരേ പേരിൽ 2 സ്ഥാനാർഥികൾ ഒരു വാർഡിൽ; സ്ഥാനാർഥികൾ പോരിനിറങ്ങുമ്പോൾ ഇരുവരെയും തിരിച്ചറിയാനുള്ള ആയുധം വീട്ടുപേരു മാത്രം, മുണ്ടക്കയം പുത്തൻചന്ത വാർഡ് 6 ഇത്തവണ മത്സരം കടുക്കും… ബെന്നി ചേറ്റുകുഴിയും ബെന്നി നെയ്യൂരും
ഒരേ പേരിൽ 2 സ്ഥാനാർഥികൾ പോരിനിറങ്ങുമ്പോൾ ഇരുവരെയും തിരിച്ചറിയാനുള്ള ആയുധം വീട്ടുപേരു മാത്രം.മുണ്ടക്കയം പഞ്ചായത്തിന്റെ പുത്തൻചന്ത വാർഡ് 6 എൽഡിഎഫിനായി ബെന്നി നെയ്യൂർ മത്സരിക്കുമ്പോൾ യുഡിഎഫിനായി ബെന്നി ചേറ്റുകുഴി രംഗത്ത്, പേര് ഒന്നായതിനാൽ വോട്ട് ചോദിക്കുന്നതിന് ഒപ്പം ചിഹ്നവും വീട്ടുപേരും ജനമനസ്സുകളിൽ പതിപ്പിക്കുയെന്ന ദൗത്യവും മുന്നണികൾക്കുണ്ട്.