കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

എക്സലൻസ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്‌കാരം ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിക്ക്

0
2222d47d-5920-47a7-8080-b11609b8776f

ഓവർസീസ് ബിസിനസ് കോമേഴ്‌സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ പുരസ്‍കാരമായ എക്സലൻസ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്‌കാരത്തിന് പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി അർഹനായി. 20001 രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ 23 നു എറണാകുളത്ത് വച്ച് സമർപ്പിക്കും. 36 വര്‍ഷം കോമേഴ്‌സ് അദ്ധ്യാപകനായി വിദ്യാർത്ഥികളുടെ മനസിൽ ഇടം നേടിയതും, ഗ്രാമീണർക്കിടയിൽ പുതു തലമുറ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരഭിക്കുന്നതിനു മുൻകൈ എടുത്തതും, സാധാരണ വിദ്യാർത്ഥികളെ വ്യത്യസ്തമായ സമീപനത്താൽ റാങ്ക് നേട്ടങ്ങളിലേയ്ക്ക് നയിച്ചതും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികളായ ജനറല്‍ കണ്‍വീനര്‍ നവാസ് എ.എ, കണ്‍വീനര്‍മാരായ ശ്രീരേഖ എ കെ, ഡോ. ലെനി മൈക്കിൾ, (UK ), ഡോ. മിഥുൻ ജോൺ, ഡോ. വിഷ്ണു നാരായണന്‍ (ദുബായ്), വിനോദ് കുമാർ (ഖത്തർ), റിയാസ് എ എന്നിവർ വ്യക്തമാക്കി.
എഴുത്തുകാരനും, കോളമിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറും, ടെയിനറും, രണ്ട് യൂണിവേഴ്സിറ്റികളുടെ റിസേർച് ഗൈഡായും, നിരവധി സ്ഥാപനങ്ങളിൽ വിസിറ്റിങ് ഫാക്കൽറ്റിയായും പ്രവർത്തിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണ പ്രവർത്തനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ചെറുകിട വ്യവസായ മന്ത്രാലയമായും, ആർ. എസ്. ഇ. റ്റി. ഐ എന്നിവയുമായി ചേർന്ന് നിരവധി നൈപുണ്യ വികസന പ്രോഗ്രാമുകൾ ഇടുക്കി ജില്ലയിലും, കോട്ടയം ജില്ലയിലും അവതരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനു ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാരമാണിത്. നിരവധി എക്സലൻസ് അവാർഡുകൾക്കും ഇദ്ദേഹം അർഹനായിട്ടുണ്ട്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി കോമേഴ്‌സ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം കൂടാതെ എക്സ്പേർട്ട് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 14 പുസ്തകങ്ങളുടെ രചയിതാവും, സാമൂഹിക, സാംസ്‌കാരിക, ആദ്യാത്മിക രംഗത്തെ സജീവ സാനിധ്യം കൂടിയാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed