പാറത്തോട്ടിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എൽ.ഡി.എഫ്. സ്ഥാനാർഥി
പാറത്തോട്: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് എൽ.ഡി,എഫ് സ്ഥാനാർഥി. പാറത്തോട് പഞ്ചായത്ത് 17-ാം വാർഡിലാണു കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്ന ടി.എം.ഹനീഫ, കേരള കോൺഗ്രസ് (എം) സീറ്റിൽ മത്സരിക്കുന്നത്.
2021 മുതൽ 23 വരെ കോൺ ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. 2015-20 കാലഘട്ടത്തിൽ യു.ഡി.എഫ് ഭരണ കാലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ ഗൺമാൻ ആയി മുപ്പതോളം വർഷം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്