കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ; നാടിന്റെ വികസനത്തിന് കൈകോർക്കാം

0
e4c8f3e3-bf17-478e-b685-a8c12faafea4

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2026-2027 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വികസന സെമിനാർ നാളെ (ബുധനാഴ്ച) നടക്കും. രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് ഹാളിലാണ് സെമിനാർ നിശ്ചയിച്ചിരിക്കുന്നത്.

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വികസന രേഖകൾ തയ്യാറാക്കുന്നതിനും ജനകീയ ആവശ്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. നാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകളും നിർദ്ദേശങ്ങളും സെമിനാറിൽ ഉയർന്നു വരും.

ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സജീവമായ ഇടപെടൽ അത്യാവശ്യമാണെന്നും, എല്ലാ വിഭാഗം ജനങ്ങളും സെമിനാറിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *