കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

സി.എം.എ പരീക്ഷയിൽ തിളക്കമാർന്ന നേട്ടവുമായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്; ഓൾ ഇന്ത്യ തലത്തിൽ 18-ാം റാങ്ക് കരസ്ഥമാക്കി വിദ്യർത്ഥിനി

0
abf0537c-f274-4a0b-bf88-3bf282ca52a2

ഇക്കഴിഞ്ഞ ഓൾ ഇന്ത്യ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ സി.എം. എ ക്യാറ്റ് പരീക്ഷയിൽ 18-ാം റാങ്ക് നേടി ഉജ്ജ്വല വിജയം നേടി ബി. കോം വിദ്യര്‍ത്ഥിനി അഞ്ജലി സി.ആര്‍.. 100% വിജയം നേടി കേരളത്തില്‍ മിന്നും വിജയം കോളേജിനു നേടുവാനും സാധിച്ചു. 11-ാം തീയതി ബുധനാഴ്ച കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ.ഫാ. ഷിജു കടപ്ലാക്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അനുമോദനവും, പ്രശസ്തി പത്രവും, ക്യാഷ് അവാർഡും നൽകി ആദരിക്കും. ഡോ. ഷിജിമോൾ തോമസ്, കോളേജ് സെക്രട്ടറി ടിജോമോന്‍ ജേക്കബ്‌, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ്ണാ രാജു, ദിവ്യ എം, ദേവു രഘുനാഥ്‌, ആതിര ലാലു, കോഴ്സ് കോര്‍ഡിനേറ്റര്‍ എ.സി.എം.എ ഷീജ സലാം തുടങ്ങിയവർ സംസാരിക്കും. ബി.കോമിനോപ്പം സി.എം.എ പരീക്ഷയ്ക്ക് കൂടി തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2 വര്‍ഷം ലാഭിച്ച് പ്രൊഫഷണല്‍ കോഴ്സ് കൂടി പഠിക്കുവാന്‍ സാധിക്കുന്നു എന്നുള്ളതാണ് പ്രത്യേകത. വിദ്യാര്‍ഥികളുടെ കഠിനാദ്ധ്വാനവും, ദേശീയ നിലവാരമുള്ള ട്രെയിനിംഗ് ടീമിന്റെ പരിശീലനവുമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *