കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ  ആദരം; വനിതാ ദിനം ആഘോഷിച്ചു

0
6e0240b5-9b17-418d-b30e-5083b1e99b3e

കാഞ്ഞിരപ്പള്ളി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ആദരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി ജോസഫ് പത്യാലയെയാണ് സംഘടനയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്.

സീനിയർ ഫോട്ടോഗ്രാഫർ സ്കറിയ മാത്യു പഞ്ചായത്ത് പ്രസിഡന്റിനെ പൊന്നാട അണിയിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വനിതാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു

• സാന്നിധ്യം: പഞ്ചായത്തിലെ വനിതാ വാർഡ് മെമ്പർമാർ, വനിതാ സി.ഡി.എസ് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

• സംഘാടനം: എ.കെ.പി.എ കാഞ്ഞിരപ്പള്ളി യൂണിറ്റ്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിക്കുന്ന വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. യൂണിറ്റ് പ്രതിനിധികളും ഫോട്ടോഗ്രാഫർമാരും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *