കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

പാറത്തോട് പാലമ്പ്ര നിയന്ത്രണം വിട്ട കാർ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്; റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

0
87a93c1b-8b40-44cc-9f54-17377fc791de

പാറത്തോട്:പാലമ്പ്ര നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. പള്ളിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

പാലമ്പ്ര കുത്തിറക്കവും കടുപ്പമേറിയ വളവുമാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.ഈ ഭാഗത്ത് അപകടങ്ങൾ പതിവാകുന്നത് നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. കുത്തിറക്കത്തോടൊപ്പം അപ്രതീക്ഷിതമായ വളവുകളും ഉള്ളതിനാൽ ഡ്രൈവർമാർക്ക് പലപ്പോഴും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്.

ക്രഷ് ബാരിയറുകൾ സ്ഥാപിക്കണം: റോഡരികിൽ സുരക്ഷാ ഭിത്തിയോ ക്രഷ് ബാരിയറുകളോ ഇല്ലാത്തത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. ഇത് എത്രയും വേഗം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *