പുഞ്ചവയൽ കാരിശ്ശേരിയിൽ വളർത്തുനായയെ അജ്ഞാത ജീവി കൊന്നു; പുലിയെന്ന് സംശയം, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു
മുണ്ടക്കയം: പുഞ്ചവയൽ കാരിശ്ശേരി ടോപ്പിൽ വീണ്ടും വന്യജീവിയുടെ സാന്നിധ്യം. കാരിശ്ശേരി ടോപ്പ് ഭാഗത്ത് വീടിന് സമീപം വളർത്തുനായയെ അജ്ഞാത ജീവി കടിച്ചു കൊന്നു. നായയെയാണ് കഴുത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. നായയെ കൊന്നത് പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ.
ജനവാസ മേഖലയായ കാരിശ്ശേരി ടോപ്പിൽ വന്യജീവി എത്തിയത് നാട്ടുകാരെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വന്യജീവിയെ പിടികൂടാനുള്ള കൂടുതൽ നടപടികൾ (കൂട് സ്ഥാപിക്കുന്നത് ഉൾപ്പെടെ) വനംവകുപ്പ് സ്വീകരിക്കും.