കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

“പൂഞ്ഞാറിൽ വമ്പന്മാർക്കിടയിൽ കരുത്തായി പെണ്ണൊരുത്തി; പത്രിക സമർപ്പിച്ച് SUCI (C) സ്ഥാനാർത്ഥി കെ.പി. മായാമോൾ”

0
1ab40739-b6d9-43a7-a156-74e156eb76bd

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി കെ.പി. മായാമോൾ തന്റെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ കാഞ്ഞിരപ്പള്ളി തഹസിൽദാർ താജുദ്ദീൻ മുൻപാകെയാണ് പത്രിക കൈമാറിയത്.

പാർട്ടിയുടെ മുതിർന്ന നേതാക്കളോടൊപ്പമാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിന് എത്തിയത്. ചടങ്ങിൽ SUCI (C) ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി. കൊച്ചുമോൻ, ലോക്കൽ സെക്രട്ടറി ബെന്നി ദേവസ്യ, ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.കെ. ഗിരിജ, രാജു വട്ടപ്പാറ, കെ.എസ്. ലീലാമ്മ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ വികസന മുരടിപ്പിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെയുള്ള പോരാട്ടമായാണ് പാർട്ടി ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *