കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മുണ്ടക്കയത്ത് പുതിയ ബിസിനസ് വിപ്ലവം; ‘ജെക്കോം’ (JCOM) ബിസിനസ് ശൃംഖല നിലവിൽ വന്നു

0
5fcdd893-82bc-406f-8788-2f43aca167fa

മുണ്ടക്കയം: പ്രാദേശിക ബിസിനസ് മേഖലയിലെ പരസ്പര സഹകരണവും സുസ്ഥിരമായ വളർച്ചയും ലക്ഷ്യമിട്ട് മുണ്ടക്കയത്ത് പുതിയ ബിസിനസ് ശൃംഖലയായ ‘ജെക്കോം’ (JCOM) രൂപീകരിച്ചു. മുണ്ടക്കയം സോഡിയാക് ഹെറിറ്റേജ് ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

മുണ്ടക്കയം വ്യാപാരി വ്യവസായ സംഘടനയുടെ പ്രസിഡന്റ് ശ്രീമാൻ ടി. എസ്. റഷീദാണ് സംഘടനയുടെ ഉദ്ഘാടനം നിർവഹിച്ചത്. നാഷണൽ വൈസ് ചെയർമാൻ ജെ. സി. ആഹമ്മദ് ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ ബിസിനസ് കോച്ച് സജീവ് പിള്ളയുടെ പ്രത്യേക മാർഗ്ഗനിർദ്ദേശത്തിലാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് മുണ്ടക്കയത്ത് തുടക്കമായത്.

പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:

• ചെയർപേഴ്സൺ: ജെ. സി. റോസ് മാത്യു

• സെക്രട്ടറി: ജെ. സി. ജോസ് സിൽവസ്റ്റർ

• ട്രഷറർ: കെ. പി. അജിത്

• വൈസ് പ്രസിഡന്റ്: ജെ. സി. സുബിൻ ജേക്കബ്

• എക്സിക്യൂട്ടീവ് ഡയറക്ടർ അംഗം: ജെ. സി. വിഷ്ണു എം. എ

ലക്ഷ്യങ്ങൾ:

അംഗങ്ങൾക്കിടയിൽ പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുക, വിപണന സാധ്യതകൾ പങ്കുവെക്കുക, സാങ്കേതികമായ അറിവുകൾ കൈമാറുക എന്നിവയാണ് ജെക്കോമിന്റെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുകയും പുതിയ കൂട്ടായ്മയ്ക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.

മുണ്ടക്കയത്തെ ബിസിനസ് രംഗത്ത് പുതിയൊരു ഉണർവ് നൽകാൻ ഈ കൂട്ടായ്മ സഹായിക്കുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *