കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു

0
img_0429

 നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്.

മൂന്നാർ എം.ജി നഗറിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോംസ്റ്റേയിലെ മരപ്പണികൾക്കായാണ് മഞ്ചേഷ് ഇവിടെ എത്തിയത്. ഞായർ വൈകിട്ട് നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

അപകടം നടന്നത് ഇങ്ങനെ:

ലഭ്യമായ വിവരങ്ങൾ പ്രകാരം, കെട്ടിടത്തിന്റെ മുകളിൽ വെച്ച് ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ മഞ്ചേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may have missed