കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

നികുതി പിരിവിൽ നൂറുമേനി തിളക്കവുമായി അഞ്ചലിപ്പ; കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാർഡിന് കൈയടി

0
8aa692d0-c3c9-4ca3-b8c8-31aedd3cb094

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡ് (അഞ്ചലിപ്പ) 100% നികുതി പിരിവ് പൂർത്തിയാക്കി പഞ്ചായത്തിന് അഭിമാനമായി മാറി. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ മുഴുവൻ നികുതിയും സമാഹരിച്ച് മികച്ച നേട്ടം കൈവരിച്ച വാർഡിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.നികുതി പിരിവ് പൂർണ്ണതയിലെത്തിക്കാൻ നേതൃത്വം നൽകിയ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനി പത്യാല അനുമോദിച്ചു.

വാർഡ് മെമ്പർ ശ്രീമതി ആനിയമ്മ ജോയി

വാർഡ് ചുമതലയുള്ള ക്ലർക്ക് അഖില ജി.പി.എ. * സഹായിയായി പ്രവർത്തിച്ച ശ്രീമതി ഉഷ മോഹനൻ എന്നിവരെയാണ് പ്രസിഡന്റ് പ്രത്യേകമായി അഭിനന്ദിച്ചത്.

ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അഞ്ചലിപ്പ വാർഡിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആനിയമ്മ ജോയിക്ക് സാധിച്ചിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ടിടപെടുകയും, ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ ഒരു മികച്ച ജനകീയ മെമ്പർ എങ്ങനെയായിരിക്കണം എന്നതിന് മാതൃകയാവുകയാണ് ഇവർ.

Leave a Reply

Your email address will not be published. Required fields are marked *