കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ഏന്തയാർ ഇളംകാട് സമീപം കാറിന് പിന്നിൽ ബൈക്കിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
img_0975

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. മുണ്ടക്കയം ഏന്തയാർ ഇളംകാട് ഭാഗത്ത് ഉണ്ടായ അപകടത്തിൽ കുന്തംപാറ സ്വദേശി ജോസഫ് കൊല്ലിയിൽ ആണ് മരിച്ചത്.റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിൽ ജോസഫ് സഞ്ചരിച്ചിരുന്ന ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.ഉടൻ തന്നെ അദ്ദേഹത്തെ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *