കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കാഞ്ഞിരപ്പള്ളിയിൽ ആവേശമായി അസ്ഹറുദ്ദീൻ; യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ. ബേബിക്കായി മുൻ ഇന്ത്യൻ നായകൻ റോഡ് ഷോയിൽ

0
262eb6c2-d670-417d-8030-0999d681ea4c

കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ആവേശം വിതറി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തെലങ്കാന സംസ്ഥാന മന്ത്രിയുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. യുഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. റോണി കെ. ബേബിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ബൃഹത്തായ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തു.

കാഞ്ഞിരപ്പള്ളിയുടെ മണ്ണിൽ തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ നേരിൽ കാണാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. സ്ഥാനാർത്ഥി റോണി കെ. ബേബിയോടൊപ്പം തുറന്ന വാഹനത്തിൽ അസ്ഹറുദ്ദീൻ ജനങ്ങളെ അഭിവാദ്യം ചെയ്തു.തന്റെ പ്രസംഗത്തിൽ, നാടിന്റെ വികസനത്തിനായി റോണി കെ. ബേബിയെ വിജയിപ്പിക്കണമെന്ന് അസ്ഹറുദ്ദീൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു. അസ്ഹറുദ്ദീന്റെ വരവ് മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ഉണർവാണ് പകർന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *