കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

പാലാ ഇളക്കിമറിച്ച് എൻഡിഎയുടെ ബൈക്ക് റാലി;”വിജയപ്രതീക്ഷയിൽ പ്രാർത്ഥനയോടെ സുരേഷ് ഗോപിയും ഷോൺ ജോർജും; ജൂബിലി കപ്പേളയിൽ മെഴുകുതിരി തെളിയിച്ചു”

0
152c0d13-0b57-4cae-a05a-bbf05a924c56

പാലാ: പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി പങ്കെടുത്ത മെഗാ ബൈക്ക് റാലി. ഭരണങ്ങാനത്തുനിന്നും ആരംഭിച്ച് പാലാ ടൗൺ വഴി നീങ്ങിയ റാലിയിൽ നൂറുകണക്കിന് യുവാക്കളും പ്രവർത്തകരും അണിനിരന്നു.

റാലിയുടെ സമാപനത്തിന് ശേഷം പാലാ ജൂബിലി കപ്പേളയിൽ (കുരിശുപള്ളി) സുരേഷ് ഗോപിയും ഷോൺ ജോർജും ഒരുമിച്ച് എത്തി മെഴുകുതിരി തെളിയിച്ച് പ്രാർത്ഥിച്ചു. നാടിന്റെ നന്മയ്ക്കും വിജയത്തിനുമായി പ്രാർത്ഥനകൾ അർപ്പിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. പാലാ പിടിക്കാൻ ഷോൺ ജോർജ് നടത്തുന്ന മുന്നേറ്റത്തിന് വലിയ പിന്തുണയാണ് ഈ റോഡ് ഷോയിലൂടെ പ്രകടമായത്.

Leave a Reply

Your email address will not be published. Required fields are marked *