കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 4, 2026

മരണമണി മുഴക്കി എസ്റ്റേറ്റ് പനകൾ; പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ; ദുരന്തത്തിന് കാത്തുനിൽക്കുകയാണോ ടി.ആർ ആൻഡ് ടി എസ്റ്റേറ്റ് അധികൃതർ? വണ്ടൻപതാലിൽ ഏതുനിമിഷവും കടപുഴകാവുന്ന പനകൾക്ക് താഴെ മൂന്ന് കുടുംബങ്ങൾ

0
49f63095-e0d7-4d6c-a791-b88c37017ff3

മുണ്ടക്കയം: വണ്ടൻപതാൽ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന പനകൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കാത്ത ടി.ആർ ആൻഡ് ടി (TR & T) എസ്റ്റേറ്റ് അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വലിയ അപകടങ്ങൾ സംഭവിച്ചു.

ഏതുനിമിഷവും വീഴാവുന്ന നിലയിൽ പനകൾ

ആനക്കുളം ഡിവിഷൻ എസ്റ്റേറ്റ് അതിർത്തിയിൽ വണ്ടൻപതാൽ മേഖലയിൽ നിൽക്കുന്ന ആറിലധികം പനകളാണ് ഇപ്പോൾ നാലോളം വീടുകൾക്ക് മുകളിൽ ഭീഷണിയായി നിൽക്കുന്നത്. ഏതു നിമിഷവും ഇവ കടപുഴകി വീടുകൾക്ക് മുകളിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്. ഓരോ കാറ്റിലും മഴയിലും ഭീതിയോടെയാണ് ഈ കുടുംബങ്ങൾ കഴിയുന്നത്.

പരാതികൾ അവഗണിക്കുന്നു

ഈ പനകൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്റ്റേറ്റ് അധികൃതർക്ക് പലതവണ അപേക്ഷ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ അവർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വീടുകൾക്കും ആളപായത്തിനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിസ്സംഗത വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

എസ്റ്റേറ്റ് അധികൃതർ നടപടി വൈകിപ്പിക്കുന്ന സാഹചര്യത്തിൽ പെരുവന്താനം പഞ്ചായത്ത് അധികൃതരെങ്കിലും അടിയന്തിരമായി ഈ പ്രശ്നത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദുരന്തം സംഭവിച്ചതിന് ശേഷം നടപടി എടുക്കുന്നതിനേക്കാൾ മുൻകൂട്ടി സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശം സന്ദർശിച്ച ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed