കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

തുമരംപാറ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ബി.ജെ.പി

0
d50a23df-b3bf-4a5a-99ca-138de5975e5f

എരുമേലി: തുമരംപാറ ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ബി.ജെ.പി. അർഹരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും മറ്റ് അത്യാവശ്യ പഠനോപകരണങ്ങളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.

എരുമേലി ഈസ്റ്റ് പഞ്ചായത്തിലെ 197, 199, 200 എന്നീ ബൂത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബൂത്ത് പ്രസിഡന്റുമാരായ സുരാജ്, ശശി പാറയ്ക്കൽ, സുനീഷ് ദിവാകരൻ എന്നിവർ നേതൃത്വം നൽകി.

ചടങ്ങിൽ ബി.ജെ.പി ഏരിയ, മണ്ഡലം, ജില്ലാ ഭാരവാഹികളായ സതീശൻ പണിക്കപ്പറമ്പിൽ, ലൂയിസ് ഡേവിഡ്, സജേഷ്, വൈശാഖ് കുളത്തുങ്കൽ, ശ്രീജിത്ത് ചൂരപ്പാടി, സീന, ലീലാമ്മ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രവർത്തകർ ഒത്തുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *