കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

കാഞ്ഞിരപ്പള്ളിയിൽ കെഎസ്ടിയു മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

0
2b4c1384-7e35-49b8-af37-a39c2146abac

കാഞ്ഞിരപ്പള്ളി: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ കാഞ്ഞിരപ്പള്ളി ഉപജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം നിർവഹിച്ചു. എൻ.എച്ച്. എ യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ യു. നായർക്ക് അംഗത്വം നൽകിയാണ് അദ്ദേഹം ക്യാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

ചടങ്ങിൽ റ്റിസ്മി മോഹൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ രാജഗോപാൽ പി.ജി., ഷാടിയ, ആഷ്‌ലിൻ ഷാജി എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ഊർജിതമായി തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *