പ്രഥമ എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ് പുരസ്കാരം ഡോ. ആന്റണി കല്ലമ്പള്ളിക്ക്; ജനുവരി 2-ന് സമ്മാനിക്കും
വണ്ടിപ്പെരിയാർ: ഓവർസീസ് ബിസിനസ്, കോമേഴ്സ് ആൻഡ് പ്രൊഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ ‘എക്സലന്റ് എഡ്യൂക്കേഷണലിസ്റ്റ്’ പുരസ്കാരത്തിന് പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അർഹനായി. പ്രശസ്ത കരിയർ കൺസൾട്ടന്റും മോട്ടിവേഷണൽ സ്പീക്കറുമാണ് അദ്ദേഹം.
ജനുവരി 2-ന് രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാർ സെന്റ് ജോസഫ് സ്കൂളിൽ വെച്ചാണ് പുരസ്കാര ദാന ചടങ്ങ് നടക്കുന്നത്. 20,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ചടങ്ങിൽ മുൻ എം.എൽ.എ ശ്രീ. കെ.ജെ തോമസ് അധ്യക്ഷത വഹിക്കും. പാലാ രൂപതാ സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പുരസ്കാര സമർപ്പണം നടത്തും. ഫോറം ഭാരവാഹികളായ ഡോ. മിഥുൻ ജോൺ, ശ്രീരേഖ എ.കെ, നവാസ് എ.എ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് ചെയർമാൻ ശ്രീ ബെന്നി തോമസ്, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ രമ്യ ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും