കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

ബില്ലടക്കാൻ വൈകിയാൽ ഫ്യൂസൂരും; കാഞ്ഞിരപ്പള്ളി നൈനാർ പള്ളി റോഡിലെ ട്രാൻസ്ഫോർമർ കാടുമൂടി നശിക്കുന്നു; നടപടിയില്ലാതെ അധികൃതർ

0
aff15b31-d6a2-48d9-a2d3-f0c36e227db7

കാഞ്ഞിരപ്പള്ളി: സാധാരണക്കാരൻ ഒരു ദിവസം വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയാൽ വീട്ടിലെത്തി ഫ്യൂസ് ഊരുന്ന കെ.എസ്.ഇ.ബി അധികൃതർ, പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന അപകടാവസ്ഥകൾ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ എട്ടാം വാർഡിൽ, നൈനാർ പള്ളി റോഡിൽ ദേശീയപാതയ്ക്ക് സമീപമുള്ള ട്രാൻസ്ഫോർമറാണ് ഇപ്പോൾ കാടുമൂടി അപകടാവസ്ഥയിലായിരിക്കുന്നത്.

• കാടുമൂടിയ ട്രാൻസ്ഫോർമർ: ദേശീയപാതയ്ക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറിൽ മാസങ്ങളായി കാടുവളർന്നു പന്തലിച്ചിരിക്കുകയാണ്. മഴക്കാലം അടുത്തുവരവെ ഇത് വൻ ഷോർട്ട് സർക്യൂട്ടിനും അപകടങ്ങൾക്കും കാരണമായേക്കാം.

• ഉദ്യോഗസ്ഥരുടെ അനാസ്ഥ: അപകടാവസ്ഥ നാട്ടുകാർ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാഞ്ഞിരപ്പള്ളി കെ.എസ്.ഇ.ബി സെക്ഷനിലെ ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.

• മുൻപും സമാന സംഭവം: ഏതാനും മാസങ്ങൾക്ക് മുൻപ് കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിലെ കെ.എസ്.ഇ.ബി ടവറിനുള്ളിൽ മരം വളർന്ന് അപകടാവസ്ഥയിലായിരുന്നു. അന്ന് ‘കേരള ടുഡേ’ വാർത്ത നൽകിയതിനെത്തുടർന്ന് മാത്രമാണ് അധികൃതർ നടപടിയെടുക്കാൻ തയ്യാറായത്.

ജനത്തിരക്കേറിയ നൈനാർ പള്ളി റോഡിലൂടെ നിത്യേന നൂറുകണക്കിന് ആളുകളാണ് കടന്നുപോകുന്നത്. അടിയന്തരമായി ഈ കാടുകൾ വെട്ടിമാറ്റി അപകടാവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed