പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, എ ഐ സി റ്റി ഇ കമ്മ്യൂണിറ്റി എംപവർമെന്റിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രദർശന പരിപാടി
പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, എ ഐ സി റ്റി ഇ കമ്മ്യൂണിറ്റി എംപവർമെന്റിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന പ്രദർശന പരിപാടികൾ രാവിലെ 10ന് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചെയർമാൻ ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു. സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, റോബോട്ടുകൾ, ഫാഷൻ ഡിസൈനിംഗിന്റെ ഭാഗമായി ഫാഷന്‍ റണ്‍ വേ, ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി മിനി ഫുഡ് ഫെസ്റ്റിവല്‍, സൈക്കോളജി വിഭാഗങ്ങളുടെ പ്രദർശനങ്ങളും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് കോളേജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപർണ്ണ രാജു, രതീഷ് പി.ആർ, ഫാ. ജോസഫ് വാഴപ്പനാടി, ജിനു തോമസ്, അഞ്ജലി ആര്‍ നായര്‍, മിന്നു പ്രമോദ്, മെര്‍ലിന്‍ എം , നാന്‍സി ഡിക്രുസ്, ജെസ്മി ജോര്‍ജ്, മരിയ റോയ് തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.