അലഞ്ഞുതിരിഞ്ഞ് കന്നുകാലികൾ; ‘പിടിച്ചുകെട്ടാതെ’ പഞ്ചായത്ത്, കുപ്പക്കയം എസ്റ്റേറ്റുകളിൽ വൻതോതിൽ കന്നുകാലികൾ മോഷണം പോവുന്നതായി പരാതിയും
മുണ്ടക്കയം 35മൈൽ മുതൽ കുപ്പക്കയം,മണിക്കൽ, കടമാൻകുളം, കുപ്പക്കയം, വള്ളിയങ്കാവ്, ചെന്നപ്പാറ എന്നീ റോഡിൽ കിടക്കുന്ന കാലികൾ തുടർച്ചയായി അപകടങ്ങൾ സൃഷ്ടിക്കുന്നു. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തിലാകുന്നത്.
കന്നുകാലികൾ റോഡിൽ നടത്തുന്ന വിസർജ്യത്തിൽ ചവിട്ടി രാത്രി കാലങ്ങളിൽ കാൽനടയാത്രക്കാർ വീഴുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.
റോഡിൽനിന്നു രാത്രി ഉയരുന്ന ചൂട് ലഭിക്കുന്നതിനാൽ പശുക്കൾ ഇവിടെ കിടക്കുന്നതാണ് പതിവ്. വാഹനം വളരെ അടുത്ത് എത്തി കഴിഞ്ഞാൽ മാത്രമേ ഇവ റോഡിൽ കിടക്കുന്നത് കാണുന്നതിനു കഴിയൂ എന്ന് ഡ്രൈവർമാർ പറയുന്നു.
ഉച്ചത്തിൽ ഹോൺ മുഴക്കി ശബ്ദം സൃഷ്ടിച്ചാൽ പോലും കാലികൾ റോഡിൽനിന്ന് എഴുന്നേൽക്കാൻ കൂട്ടാക്കാത്തത് വാഹനങ്ങൾ കടന്നുപോകുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കുപ്പക്കയം എസ്റ്റേറ്റുകളിൽ വൻതോതിൽ പശുക്കളെ മോഷണം പോകുന്നതായിപരാതി. മണിക്കൽ, കടമാൻകുളം, കുപ്പക്കയം, വള്ളിയങ്കാവ്, ചെന്നപ്പാറ. എന്നീ പ്രദേശങ്ങളിൽ നിന്നും. എസ്റ്റേറ്റ് ജീവനെക്കാരായ തൊഴിലാളികളുടെ. വളർത്തു പശുക്കളെ മോഷണം പോകുന്നതായും. രാത്രി സമയങ്ങളിൽ പുറത്തുനിന്നും. വാഹനത്തിൽ വന്നാണ്. പശുക്കളെ കൊണ്ട്പോകുന്നത്. എന്നാണ് നാട്ടുകാരുടെ പരാതി. രാത്രി സമയങ്ങളിൽ. പുറത്തുനിന്നുള്ള വാഹനങ്ങൾ എസ്റ്റേറ്റുകളിൽ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.