കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

എസ്റ്റേറ്റ് മേഖലയില്‍ തമ്പടിച്ച് പുലി? ചെന്നാപ്പാറയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച പാടുകൾ, പുലിയുടെ കൽപ്പാടുകളും…പുലിപ്പേടിയില്‍ പൊതുജനങ്ങള്‍…

f7a9c555-f162-44b3-a26f-d3c657b297ec-1.jpg

കോരൂത്തോട്, പെരുവന്താനം പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളായ കൊമ്പുകുത്തി, കുപ്പക്കയം, ചെന്നാപ്പാറ മേഖലകളിൽ പുലിപ്പേടിയിൽ ജനം ആശങ്കയിൽ. ടി.ആർ. ആൻഡ് ടി റബ്ബർ എസ്റ്റേറ്റ് ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് പുലി തമ്പടിക്കുന്നത് എന്ന് പ്രേദേശവാസികൾ പറയുന്നു, സമീപപ്രദേശങ്ങളായ ഇവിടങ്ങളിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചതായും പുലിയുടെ കൽപ്പാടുകൾ കണ്ടതായും നാട്ടുക്കാർ പറയുന്നു.കടുവയുടെ കാൽപ്പാടുകളും ആക്രമണ രീതിയും ഭിന്നമായതിനാൽ കടുവയല്ലെന്ന് പറയുന്നു .എന്നാൽ പുലി പേടിയിൽ നാട്ടുകാരുടെ ആശങ്ക വിരാമമില്ലാതെ തുടരും.

പെരിയാർ കടുവാസങ്കേത ഭാഗമായ ശബരിമല വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽനിന്നു കഴിഞ്ഞ വർഷങ്ങളിൽ ഇരുപതിലധികം വളർത്തുനായകളെയും പത്തിലധികം പശുക്കളെയുമാണ് രണ്ട് മാസത്തിനിടെ കാണാതായത്. പാതി ഭക്ഷിച്ചനിലയിലുള്ള ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്ത്തിരുന്നു

You may have missed