കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

ഇടുക്കിയിൽ ഹോട്ടൽ ഉടമകളുടെ പകൽക്കൊള്ള; വിലവിവരപ്പട്ടികയില്ല, നാരങ്ങാവെള്ളത്തിന് 25 രൂപ! അധികൃതർ കണ്ണടയ്ക്കുന്നു

0
620a4b29-c81f-40ea-883a-01c6ced4d910

പൈനാവ്/ചെറുതോണി: ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും ഉപഭോക്താക്കളെ പിഴിഞ്ഞൂറ്റി ഉടമകളുടെ പകൽക്കൊള്ള. യാതൊരു മാനദണ്ഡവുമില്ലാതെ അമിതവില ഈടാക്കുന്നതിലൂടെ സാധാരണക്കാരായ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. വിനോദസഞ്ചാരികളും സർക്കാർ ഓഫീസുകളിൽ എത്തുന്നവരും ഒരുപോലെ ഈ ചൂഷണത്തിന് ഇരയാകുന്നു.

വിലവിവരപ്പട്ടികയും ബില്ലുമില്ല

ഭൂരിഭാഗം സ്ഥാപനങ്ങളിലും നിർബന്ധമായും പ്രദർശിപ്പിക്കേണ്ട വിലവിവരപ്പട്ടിക കാണാനില്ല. ഭക്ഷണത്തിന് ശേഷം നൽകുന്ന ബില്ലുകളിൽ കൃത്യമായ വിവരങ്ങളോ ജി.എസ്.ടി (GST) രേഖകളോ ഉണ്ടാകാറില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ചോദിക്കുന്നവർക്ക് മാത്രം കൈപ്പടയിൽ എഴുതിയ തുണ്ട് പേപ്പറുകളാണ് നൽകുന്നത്.

ജില്ലാ ആസ്ഥാനത്ത് ഇത്രയും വലിയ നിയമലംഘനങ്ങൾ നടന്നിട്ടും ജില്ലാ ഭരണകൂടമോ ഭക്ഷ്യസുരക്ഷാ വകുപ്പോ നടപടിയെടുക്കുന്നില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. കളക്ടറേറ്റും മറ്റ് പ്രധാന ഓഫീസുകളും സ്ഥിതി ചെയ്യുന്ന മേഖലയിൽ പോലും പരിശോധനകൾ പ്രഹസനമാകുന്നു.

ഭക്ഷ്യവില ഏകീകരിക്കാനും കൃത്യമായ പരിശോധനകൾ നടത്തി ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാനും അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed