കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

പെരിയാറിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു

0
img_0776

പനംകൂട്ടിക്ക് സമീപം പെരിയാറിൽ കുളിക്കാനിറങ്ങിയ പതിനാറുകാരൻ കാൽവഴുതി വീണ് മരിച്ചു. കൊന്നത്തടി കമ്പിളികണ്ടം തെക്കുമലയിൽ എഡ്വിൻ (16) ആണ് മരിച്ചത്. മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു എഡ്വിൻ.

കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാൽവഴുതി ആഴമുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും എഡ്വിനെ കണ്ടെത്താനായില്ല. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് വെള്ളത്തൂവൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് എഡ്വിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും സുഹൃത്തുക്കളും. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed