കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

പിണറായി വിജയൻ സർക്കാരിൻ്റെ 10 വർഷത്തേ ഭരണം കേരളത്തെ 50 വർഷം പിറകോട്ടടിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി.

0
b1164489-56cf-45dd-81df-4f00ebca5b56

മുണ്ടക്കയം : കേരളത്തിലെ പിണറായി വിജയൻ സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണം കേരളത്തെ അൻപത് വർഷം പിറകോട്ടടിച്ചെന്ന് ആർ എസ് പി കേന്ദ്ര സമിതിയംഗം എൻ കെ പ്രേമചന്ദ്രൻ എം.പി. പൂഞ്ഞാർ നിയോജക മണ്ഡലം യൂഡി എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം. ജെ.യുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നീതിബോധമുള്ള കേരളത്തിലെ മുഴുവൻ ജനങ്ങളും യൂഡിഎഫിനെ അധികാരത്തിലെത്തിക്കും. കബളിപ്പിക്കൽ രാഷ്ട്രീയത്തിൻ്റെ വക്താക്കളായി മുന്നോട്ടു പോകുന്ന പിണറായിയേയും കൂട്ടരേയും അധികാരത്തിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ നിന്നും ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികൾ പങ്കെടുത്ത റോഡ് ഷോയ്ക്ക് ശേഷം മുണ്ടക്കയം സി എസ് ഐ കോംപ്ലക്സിൽ നടന്ന യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ മജു പുളിക്കൻ അദ്ധ്യക്ഷനായിരുന്നു. സി എസ് ഡി എസ് സംസ്ഥാന പ്രസിഡൻ്റ് കെ.കെ. സുരേഷ് ആ മുഖപ്രഭാഷണം നടത്തി. ആൻ്റോ ആൻ്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. അഡ്വ: പി.എ. സലിം സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ എം. ജെ. റ്റി.എം. സലിം, ജോയി എബ്രാഹം എക്സ് എം.പി , അസീസ്സ് ബഡായിൽ,അഡ്വ ഫിൽസൺ മാത്യൂസ്, തമ്പി ചന്ദ്രൻ, സലിം പി മാത്യു, തോമസ് കല്ലാടൻ, ഡി സി സി ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ, അഡ്വ ജോമോൻ ഐക്കര,റോയി കപ്പലുമാക്കൽ, മുഹമ്മദ് ഇല്യാസ്, യുഡിഎഫ് സെക്രട്ടറി റാസി ചെറിയ വല്ലം അഡ്വ സതീഷ് കുമാർ, ബിനു മറ്റക്കര , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദൂ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായ അംഗങ്ങളായ അഡ്വ:ജീരാജ്, ആശ ജോയ്, കെ.എസ്. രാജു, റെജി അമ്പാറ ,സി.എ.തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *