കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കാരുണ്യത്തിന്റെ മാലാഖമാരായി ഹോളി എയ്ഞ്ചൽസ് കോളജ് വിദ്യാർത്ഥികൾ; ബേത്ലഹേമിൽ ക്രിസ്മസ് ആഘോഷം

0
947ddb23-b732-4e08-8281-a6d9a241acda

കാഞ്ഞിരപ്പള്ളി: ക്രിസ്മസ് ആഘോഷങ്ങൾ ആർഭാടങ്ങളിൽ ഒതുക്കാതെ പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാന്ത്വനമേകി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിലെ അധ്യാപകരും വിദ്യാർത്ഥികളും. ‘മാലാഖമാർ ബേത്ലഹേമിൽ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ ബേത്ലഹേം, ഫെനുവേൽ എന്നീ ആശ്രമങ്ങളിലെ അന്തേവാസികൾക്കൊപ്പം ഇത്തവണത്തെ ക്രിസ്മസ് അവർ അവിസ്മരണീയമാക്കി.

ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തങ്ങൾ സ്വരൂപിച്ച സാമ്പത്തിക സഹായം ആശ്രമ അധികൃതർക്ക് കൈമാറി. കൂടാതെ, മധുരപലഹാരങ്ങൾ വിതരണം ചെയ്തും അന്തേവാസികൾക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും ക്രിസ്മസ് സന്തോഷം അവർ പങ്കുവെച്ചു. നിശബ്ദമായ പ്രാർത്ഥനകൾക്കും സ്നേഹപ്രകടനങ്ങൾക്കും ഇടയിൽ നടന്ന ഈ ഒത്തുചേരൽ വിദ്യാർത്ഥികൾക്കും അന്തേവാസികൾക്കും ഒരുപോലെ ഹൃദയസ്പർശിയായി.

Leave a Reply

Your email address will not be published. Required fields are marked *