കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കനിവ് കാത്ത് ഗർഭിണികൾ; സൗജന്യ സ്കാനിംഗ് മുടങ്ങിയിട്ട് ഒന്നര വർഷം

0
dfdcc897-6346-4126-bdfe-06ec60c391de

കഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗർഭിണികൾക്കായുള്ള സൗജന്യ സ്കാനിംഗ് സംവിധാനങ്ങൾ നിലച്ചിട്ട് ഒന്നര വർഷം പിന്നിടുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന JSSK (ജനനി ശിശു സുരക്ഷാ കാര്യക്രം), RSBY തുടങ്ങിയ പദ്ധതികൾ പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് അധികൃതരുടെ അവഗണന മൂലം ഗുണഭോക്താക്കൾക്ക് നഷ്ടമാകുന്നത്.

ഗർഭകാലത്ത് കൃത്യമായ ഇടവേളകളിൽ നടത്തേണ്ട അൾട്രാ സൗണ്ട് സ്കാനിംഗിനായി ഇപ്പോൾ സ്വകാര്യ സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. ഓരോ സ്കാനിംഗിനും ഭീമമായ തുകയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.

ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അനുബന്ധമായ സ്കാനിംഗ് സൗകര്യം ഇല്ലാത്തത് വലിയ പോരായ്മയായി തുടരുകയാണ്. ഉടൻ തന്നെ മെഷീൻ പ്രവർത്തനക്ഷമമാക്കാനോ അല്ലെങ്കിൽ നിലവിലുള്ള പദ്ധതികൾ പുനരാരംഭിക്കാനോ ഉള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.വിഷയത്തിൽ ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed