കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് അച്ചായി ഷാജിയെ 24 മണിക്കൂറിനുള്ളിൽ കുമളിയിൽ വെച്ച് പൊക്കി കാഞ്ഞിരപ്പള്ളി പോലീസ്

0
9698871e-4390-4497-98ca-812657651ea5

റോഡിൽ സൈക്കിൾ ചവിട്ടി കളിച്ചുകൊണ്ടിരുന്ന 10 വയസ്സുകാരന്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ ചിറ്റാർ വില്ലേജിലെ മണക്കയം പുത്തൻപറമ്പിൽ ഹൗസിൽ തോമസ് മകൻ ഷാജി തോമസ് (48) അഥവാ അച്ചായി ഷാജിയാണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രിൽ 1-ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മാതാപിതാക്കളും കൂട്ടുകാരുമൊത്ത് റോഡിൽ സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന കുട്ടിയുടെ സമീപത്ത് നീല സ്കൂട്ടറിൽ എത്തിയ പ്രതി ആദ്യം വിവരങ്ങൾ ചോദിച്ചറിയുകയും, കുട്ടിയുടെ കഴുത്തിലുള്ള മാല ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുറച്ച് മുന്നോട്ട് പോയ ശേഷം തിരികെ എത്തി മാല വലിച്ച് പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തെ തടയാൻ ശ്രമിച്ച കുട്ടിയുടെ അമ്മയെ പ്രതി തള്ളിയിട്ടതിനെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റതോടെ ചികിത്സയിലാണ്.

പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ശക്തമാക്കി. അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതോടൊപ്പം ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടർ മാർച്ച് മാസം ആദ്യം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ എത്തി വാഹനം ഉപേക്ഷിച്ച് ഒരു ലോറിയിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. പിന്നീട് കേരളത്തിലേക്ക് മടങ്ങിവരുന്നതിനിടെ കുമളിയിൽ വെച്ച് പോലീസ് പിന്തുടർന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിനിടെ പ്രതി അക്രമാസക്തനായി പെരുമാറിയതിനാൽ ബലംപ്രയോഗിച്ച് കീഴടക്കേണ്ടി വന്നു.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായി ഏകദേശം 25ഓളം മോഷണ കേസുകളിൽ പ്രതിയായ വ്യക്തിയാണ് ഷാജി തോമസ്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർന്നെടുത്ത സ്വർണ്ണമാല കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് A. IPS ന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസൺ, പാലാ ഡിവൈഎസ്പി സദൻ, കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ ഷിജു എസ്.എസ്., ഗോകുൽ ഗോപൻ എന്നിവരുടേയും ക്രൈം  സ്ക്വാഡ് അംഗങ്ങളായ ജോബി രഞ്ജിത്ത്,

ജോഷി P.രംഗനാഥൻ , 

ASI പ്രദീപ്, ജോഷി SCPO മാരായ വിനിത് , CPO മാരായ സുജിത്ത്, 

ഷിഹാബുദിൻ, രാഹുൽ ,വൈശാഖ്, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ SI അരുൺ  DANSAF SI സുനേഖ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed