കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

മുണ്ടക്കയത്തുനിന്നും അട്ടപ്പാടി വഴി ആനക്കട്ടിയിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സർവീസ്; മലബാർ യാത്ര ഇനി സുഗമം

0
a42b2f35-e31b-48a8-b871-b705ae8e15e0

മുണ്ടക്കയം: മലബാർ മേഖലയിലേക്കും അട്ടപ്പാടിയിലേക്കും യാത്ര ചെയ്യുന്നവർക്കായി മുണ്ടക്കയത്തുനിന്നും പുതിയ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു. രാവിലെ 6.30-ന് മുണ്ടക്കയത്തുനിന്നും പുറപ്പെടുന്ന ബസ് തൃശ്ശൂർ, പാലക്കാട് വഴി അട്ടപ്പാടിയിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകും

മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. തോട്ടം മേഖലയിൽ നിന്നും മലബാർ ഭാഗത്തേക്കും, പ്രത്യേകിച്ച് അഗളിയിലെ ധ്യാനകേന്ദ്രങ്ങളിലേക്കും ആനക്കട്ടിയിലേക്കും പോകുന്ന തീർത്ഥാടകർക്കും യാത്രക്കാർക്കും ഈ സർവീസ് വലിയ അനുഗ്രഹമാകും.

“മലബാർ മേഖലയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ ഈ പുതിയ സർവീസ് സഹായിക്കും. കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്താൻ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.” – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

Leave a Reply

Your email address will not be published. Required fields are marked *

You may have missed