കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; പെരുവന്തനം ചുഴുപ്പിൽ ലോറി ബ്രേക്ക് ഡൗൺ ആയി

0
bc01b283-edce-4d92-b7b5-446056492253

മുണ്ടക്കയം: കെ.കെ റോഡിൽ മുണ്ടക്കയത്തിനും കുട്ടിക്കാനത്തിനുമിടയിൽ പെരുവന്തനം ചുഴുപ്പിൽ ലോറി ബ്രേക്ക് ഡൗൺ ആയതിനെത്തുടർന്ന് മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്. ഇന്ന് ഉച്ചക്ക് ശേഷം മുതലാണ് മലയോര പാതയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടത്.

കുത്തനെയുള്ള കയറ്റവും ഇടുങ്ങിയ റോഡും ആയതിനാൽ വലിയ വാഹനങ്ങൾക്ക് ലോറിയെ മറികടന്നു പോകാൻ സാധിക്കാത്തതാണ് കുരുക്ക് മുറുകാൻ കാരണം. കെ.എസ്.ആർ.ടി.സി ബസ്സുകളും ആംബുലൻസുകളും ഉൾപ്പെടെ കുരുക്കിൽ പെട്ടു കിടക്കുകയാണ്.

ബ്രേക്ക് ഡൗൺ ആയ ലോറി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണ്ണസ്ഥിതിയിലാകാൻ ഇനിയും മണിക്കൂറുകൾ എടുക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *