കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

കാഞ്ഞിരപ്പള്ളി സ്വദേശിനി എടുത്തത് 1.2 ലക്ഷം, തിരിച്ചടക്കേണ്ടത് 4.5 ലക്ഷം…!; ജീവനെടുക്കുന്ന പലിശക്കെണിയുമായി കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിലെ ഓട്ടോ ഡ്രൈവർ, ചോരയൂറ്റി ബ്ലേഡ് മാഫിയ; 20 ശതമാനം വരെ പലിശ‌

0
1cd458c2-edb6-415a-b6c7-a0e16bcededf

കാഞ്ഞിരപ്പള്ളി സ്വദേശിനി എടുത്തത് 1.2 ലക്ഷം, തിരിച്ചടക്കേണ്ടത് 4.5 ലക്ഷം…!; ജീവനെടുക്കുന്ന പലിശക്കെണിയുമായി കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിലെ ഓട്ടോ ഡ്രൈവർ, ചോരയൂറ്റി ബ്ലേഡ് മാഫിയ; 20 ശതമാനം വരെ പലിശ‌, നിരവധി സ്ത്രികൾ ഇയാളുടെ പലിശ കെണിയിൽ വീണിരിക്കുന്നത്,

പണം വാങ്ങിയാൽ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ ഇരട്ടി മടക്കി നൽകിയാലും കടം തീരാത്ത വിധം ചതിക്കുഴികൾ നിറഞ്ഞതായിരിക്കും കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവറുടെ ഇടപാടുകൾ. കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിലെ ഓട്ടോ ഡ്രൈവർ വായ്പ നൽകുന്ന പണത്തിന് ഈടായി വീടിന്റെയും വസ്തുക്കളുടെയും പ്രമാണങ്ങളും, ബാങ്ക് ചെക്കും വാങ്ങുന്നത്. പണവും പലിശയും തീർത്തടച്ചാലും പ്രമാണങ്ങൾ തിരികെ കൊടുക്കാറില്ല. അതുവെച്ചു പിന്നെയും ഇടപാടുകാരെ ചൂഷണം ചെയ്യും. മാത്രമല്ല, ഇറക്കിവിട്ടു വീട്ടുകാരെ വഴിയാധാരമാക്കുകയും ചെയ്യും എന്ന ഭീഷണി വേറെയും .

ബ്ലാങ്ക് ചെക്കുകൾ വാങ്ങി കള്ളക്കേസുകൾ ഉണ്ടാക്കിയും ബ്ലേഡ് മാഫിയക്കാർ ഭീമമായ തുക കൈപ്പറ്റാറുണ്ട്. കേസിന്റെ നൂലാമാലകളിൽ പെടുന്നതിന്റെ പ്രയാസം മനസ്സിലാക്കി നഷ്ടം സഹിച്ചും ഇടപാടുകാർ വീണ്ടും തുകയും പലിശയും നൽകിക്കൊണ്ടിരിക്കും

ദിവസം തിരിച്ചടക്കുന്നവർ 10,0000 രൂപ വായ്പയെടുത്താൽ 1000 ദിവസം കൊണ്ട് 13,5000 രൂപ തിരിച്ചടക്കണം. അതല്ലെങ്കിൽ 1 ലക്ഷം രൂപ ആവശ്യമുണ്ടങ്കിൽ അവർക്ക് പണം കൊടുക്കുകയും അതിന് പകരം ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വാങ്ങുകയും പിന്നീട് മാസാമാസം മുതലും പലിശയും എന്നപേരിൽ ഒരു നിശ്ചിത സംഖ്യ ഇവരിൽനിന്ന് വാങ്ങുകയും ചെയ്യും. എന്നാൽ, വാങ്ങുന്ന പണത്തിന് യാതൊരു രേഖയും ഇവർ നൽകാറില്ല. അവസാനം മൂന്നോ നാലോ വർഷം തുടർച്ചയായി ഇങ്ങനെ തിരിച്ചടക്കേണ്ടി വരും. 1 ലക്ഷം വാങ്ങിയവർ തിരിച്ചടവ് തീരുമ്പോഴേക്കും 3.6 ലക്ഷം രൂപ കവിഞ്ഞിട്ടുണ്ടാകും.ഏതെങ്കിലും വിധത്തിൽ ഇതിനെ ചോദ്യ ചെയ്താൽ മുൻപ് ഒപ്പിട്ടു നൽകിയ ചെക്ക് വിനയാകുമെന്ന മുന്നറിയിപ്പ് ലഭിക്കുന്നതോടെ വാങ്ങിയ ആൾക്ക് തിരിച്ചടവ് തുടരുകയല്ലാതെ മറ്റു മാർഗമില്ലാതാകും. തർക്കങ്ങൾ ഉടലെടുക്കുമ്പോൾ ഇഷ്ടമുള്ള തുക എഴുതി നിയമ നടപടി സ്വീകരിച്ച് ഇവരെ കുടുക്കുന്ന രീതിയാണ് കൊള്ളപ്പലിശക്കാർ സ്വീകരിച്ചു വരുന്നത്.സ്ത്രീകൾക്ക് വായ്പ നൽകിയശേഷം വായ്പ തുകയുടെ പതിന്മടങ്ങ് ഈടാക്കാൻ അവർക്കെതിരെ ചെക്ക് കേസ് കൊടുക്കുന്നതും പതിവ്

Leave a Reply

Your email address will not be published. Required fields are marked *

You may have missed