കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

തമിഴ്‌നാട്ടിലും ആവേശം വിതറി മറിയ ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണം

0
1eb9ee83-5d36-4acf-9cd9-633c3d67dff0

കോട്ടയം: കേരളത്തിന് പിന്നാലെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മറിയ ഉമ്മൻ. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കന്യാകുമാരി ജില്ലയിലെ വിളവൻകോട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഡോ. ടി.ടി. പ്രവീണിന് വേണ്ടിയാണ് മറിയ ഉമ്മൻ വോട്ടഭ്യർത്ഥിച്ച് എത്തിയത്. ഇന്നലെ രാവിലെ മണ്ഡലത്തിൽ നടന്ന വാഹനപ്രചാരണ ജാഥയിൽ അവർ പങ്കെടുത്തു.

കഴിഞ്ഞ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കായി മറിയ ഉമ്മൻ നടത്തിയ സുദീർഘമായ പ്രചാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 13 ദിവസങ്ങൾ കൊണ്ട് കേരളത്തിലെ 14 ജില്ലകളിലായി 75-ഓളം മണ്ഡലങ്ങളിലാണ് അവർ അന്ന് ഓടിനടന്ന് വോട്ട് തേടിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന നിലയിൽ വോട്ടർമാർക്കിടയിലുള്ള സ്വാധീനം തമിഴ്‌നാട്ടിലെ മലയാളി ഭൂരിപക്ഷ മേഖലകളിലും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *