മുണ്ടക്കയത്ത് വാഹനങ്ങള്‍ക്ക് അള്ള് വെച്ച് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. തേങ്ങയുടെ തൊണ്ടില്‍ ആണി അടിച്ചു റോഡിലിട്ടാണ് അപകടക്കെണി ഒരുക്കുന്നത്
മുണ്ടക്കയത്ത് വാഹനങ്ങള്‍ക്ക് അള്ള് വെച്ച് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. തേങ്ങയുടെ തൊണ്ടില്‍ ആണി അടിച്ചു റോഡിലിട്ടാണ് അപകടക്കെണി ഒരുക്കുന്നത്.
മുണ്ടക്കയം പുലിക്കുന്ന് മുളങ്കുന്ന് മേഖലയിലാണ് സംഭവം..രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരൻ അപകടത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. തേങ്ങയുടെ തൊണ്ടില്‍ അടിച്ചു കയറ്റിയ ആണിയില്‍ കയറി ടയർ പൊട്ടിയതിനെ തുടർന്ന് ബൈക്ക് പാളുകയായിരുന്നു. റോഡിന്റെ പലഭാഗങ്ങളിലും മുള്ളുവേലിയും ഇക്കൂട്ടർ മുറിച്ചിട്ടിരുന്നു. പല സംഭവങ്ങള്‍ ആവർത്തിച്ചതോടെ നാട്ടുകാർ മുണ്ടക്കയം പോലീസില്‍ പരാതി നല്‍കി.