കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ഹ്രസ്വദൂര യാത്രക്കാരോട് ‘നോ’: ബസ് സ്റ്റാൻഡിൽ കാത്തുനിന്നാലും കയറ്റില്ല,പെരുവന്താനത്തേക്ക് ടിക്കറ്റില്ല! മുണ്ടക്കയത്ത് സ്വകാര്യ ബസുകളുടെ വിവേചനം ശക്തമാകുന്നു

0
26372530-4de8-4173-84c1-d6a57c0b715c

മുണ്ടക്കയം ഈസ്റ്റ്‌: മുണ്ടക്കയത്തുനിന്നു ഹൈറേഞ്ച് മേഖലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഹ്രസ്വദൂര യാത്രക്കാരെ മനഃപൂർവം അവഗണിക്കുന്നതായി വ്യാപക പരാതി. മുണ്ടക്കയം മുതൽ പെരുവന്താനം വരെയുള്ള ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെ കയറ്റാൻ ബസ് ജീവനക്കാർ വിമുഖത കാണിക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്

• ടിക്കറ്റ് നിഷേധം: പെരുവന്താനം ഭാഗത്തേക്ക് ടിക്കറ്റ് ചോദിക്കുന്നവരോട് ഈ സ്റ്റോപ്പുകളിൽ ബസ് നിർത്തില്ലെന്ന മറുപടിയാണ് കണ്ടക്ടർമാർ നൽകുന്നത്.

• സീറ്റ് ‘റിസർവേഷൻ’: കട്ടപ്പന, കുമളി തുടങ്ങിയ ദീർഘദൂര സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാരെ മാത്രം ലക്ഷ്യമിട്ടാണ് ബസുകൾ സർവീസ് നടത്തുന്നത്. ബസിനുള്ളിൽ തിരക്കില്ലെന്ന് ദീർഘദൂര യാത്രക്കാർക്ക് തോന്നിപ്പിക്കാനും അവർക്ക് സീറ്റ് ഉറപ്പാക്കാനുമാണ് ഹ്രസ്വദൂര യാത്രക്കാരെ ഒഴിവാക്കുന്നത്.

• സ്റ്റാൻഡിലെ വിവേചനം: മുണ്ടക്കയം ബസ് സ്റ്റാൻഡിൽ ബസ് എത്തുമ്പോൾ ദീർഘദൂര യാത്രക്കാരെ നേരത്തെ കയറ്റുകയും, പെരുവന്താനം ഭാഗത്തേക്കുള്ളവരെ ബസ് എടുക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ മാത്രം പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.

സ്വകാര്യ ബസുകൾ വിവേചനം കാണിക്കുമ്പോൾ, ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ എല്ലാ യാത്രക്കാരെയും തുല്യമായി പരിഗണിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. യാതൊരു മടിയും കൂടാതെ എല്ലാ സ്റ്റോപ്പുകളിലേക്കും കെഎസ്ആർടിസി യാത്രക്കാരെ കയറ്റുന്നുണ്ട്.

സ്വകാര്യ ബസുകളുടെ ഈ നിയമവിരുദ്ധമായ നടപടിക്കെതിരെ മോട്ടോർ വാഹന വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

You may have missed