കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മുണ്ടക്കയം ടൗണിൽ രാത്രിയിൽ ലഹരിയിൽ സ്റ്റിയറിംഗ് പിടിച്ച് ഓട്ടോ ഡ്രൈവർ; മുണ്ടക്കയത്ത് യാത്രക്കാർ ഭീതിയിൽ…യാത്രക്കാരെ അസഭ്യം പറച്ചിലും കൈയ്യേറ്റവും; മുണ്ടക്കയത്തെ ‘മദ്യപൻ’ ഡ്രൈവർമാർക്കെതിരെ പോലീസ് കണ്ണ് തുറക്കണമെന്ന ആവശ്യം ശക്തം.

0
img_3057

മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി ബസ് സ്റ്റാൻഡിന് മുൻവശം പാർക്ക് ചെയ്തിരുന്ന കാറിലെ യാത്രക്കാർക്ക് നേരെ മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവർ അസഭ്യവർഷം നടത്തുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തു.

സംഭവം ഇങ്ങനെ:

രാത്രിയിൽ സ്റ്റാൻഡിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിലെ യാത്രക്കാരെ പ്രകോപനമില്ലാതെ ഓട്ടോ ഡ്രൈവർ ചീത്തവിളിക്കുകയായിരുന്നു. കാർ ഡ്രൈവറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഇയാൾ, തന്റെ ഓട്ടോറിക്ഷ കൊണ്ട് കാറിൽ ഇടിപ്പിക്കാനും ശ്രമിച്ചു. മദ്യലഹരിയിലായിരുന്ന ഡ്രൈവറുടെ ഈ പരാക്രമം യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി.

മദ്യപിച്ച് വാഹനം ഓടിക്കുകയും പൊതുജനങ്ങൾക്ക് ഭീഷണിയാവുകയും ചെയ്യുന്ന ഇത്തരം ഡ്രൈവർമാർക്കെതിരെ മുണ്ടക്കയം പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും രാത്രികാല പട്രോളിംഗും പരിശോധനയും ശക്തമാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *