ഗ്യാസ് സിലിണ്ടർ വിതരണം നിർത്തിവെച്ച് പൊതുമേഖല കമ്പനികൾ, അവസരം മുതലാക്കി കുത്തനെ വില കൂട്ടി സ്വകാര്യ കമ്പനികൾ ഹോട്ടൽ മേഖല വൻ പ്രതിസന്ധിയിൽ
കാഞ്ഞിരപ്പള്ളി : യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പൊതുമേഖല കമ്പനികൾ വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം നിർത്തിവച്ചതോടെ, 17 കിലോയുടെ കുറ്റിക്ക് 1200 രൂപയോളം അധികം ഈടാക്കി പിണ്ണാക്കനാട് പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസി കഴിഞ്ഞമാസം 17 കിലോയുടെ സിലിണ്ടറിന് 1555 രൂപയാണ് ഈടാക്കിയിരുന്നത് ഇന്നലെ12/03/2026ൽ 2200 ഉണ്ടായിരുന്ന സിലിണ്ടറിന്റെ ഇന്നത്തെ വില 2600 രൂപയാണ്, പൊതുമേഖല എണ്ണ കമ്പനികൾ വാണിജ്യ ആവശ്യത്തിന് ഉള്ള സിലിണ്ടറിന്റെ വിതരണം നിർത്തിവെച്ച അവസരം മുതലാക്കിക്കൊണ്ട് സ്വകാര്യ കമ്പനികൾ നടത്തുന്ന ഈ തീവെട്ടിക്കൊള്ള നിയന്ത്രിക്കുവാൻ സർക്കാരിനോ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന് കഴിയുന്നില്ല, സ്വകാര്യ കമ്പനികൾ ആയതുകൊണ്ട് തങ്ങൾക്ക് ഇടപെടുവാൻ അധികാരം ഇല്ല എന്നാണ് സിവിൾ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്, ഈ അവസ്ഥ തുടരുകയാണെങ്കിൽ വിലക്കയറ്റത്തിലും പ്രതിസന്ധിയിലും വട്ടം തിരിയുന്ന ഹോട്ടൽ ഉടമകൾ കടകൾ അടച്ചു പൂട്ടേണ്ടി വരും എന്നും, ഗവൺമെന്റ് അടിയന്തരമായി വിപണിയിൽ ഇടപെടണമെന്നും, ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കണമെന്നും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷാഹുൽഹമീദ് ആപ്പിൾ ബി, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്ഷെരീഫ്, കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് സജു ആന്റണി സെക്രട്ടറി ജോമോൻ ഇല്ലിക്കൽ എന്നിവർ അവശ്യപ്പെട്ടു