കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

KSEB അധികൃതരുടെ അനാസ്ഥയ്ക്ക് അറുതി: കേരള ടുഡേ വാർത്ത ഫലം കണ്ടു; കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടു; നൈനാർ പള്ളി റോഡിലെ കെഎസ്ഇബി ട്രാൻസ്ഫോർമറിനെ വിഴുങ്ങിയ കാടുകൾ നീക്കം ചെയ്തു…

0
3fb63f4d-62d7-495f-9197-bab267cc0506

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നൈനാർ പള്ളി റോഡിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലെ അപകടാവസ്ഥയ്ക്ക് പരിഹാരമായി. ട്രാൻസ്ഫോർമറിനെ മൂടി കാട് വളർന്ന് നിൽക്കുന്നതിനെക്കുറിച്ച് ‘കേരള ടുഡേ’ കഴിഞ്ഞ ദിവസം നൽകിയ വാർത്തയെത്തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടൽ

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ പത്യാല വിഷയത്തിൽ നേരിട്ട് ഇടപെട്ടു. അദ്ദേഹം കെ.എസ്.ഇ.ബി അധികാരികളുമായി സംസാരിക്കുകയും സുരക്ഷാഭീഷണി കണക്കിലെടുത്ത് കാട് അടിയന്തരമായി നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.

• പരാതികൾ: തിരക്കേറിയ നൈനാർ പള്ളി റോഡിലെ ഈ ട്രാൻസ്ഫോർമറിന് ചുറ്റും കാട് വളർന്ന് അപകടാവസ്ഥയിലായിട്ടും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല എന്ന് ആക്ഷേപമുയർന്നിരുന്നു.

• നടപടി: ‘കേരള ടുഡേ’ ഈ ജനകീയ പ്രശ്നം വാർത്തയാക്കിയതോടെ അധികൃതർ ഉണർന്നു പ്രവർത്തിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ട്രാൻസ്ഫോർമറിലെയും പരിസരത്തെയും കാടും പടർപ്പുകളും വെട്ടിത്തെളിച്ച് അപകടാവസ്ഥ ഒഴിവാക്കി.

മുൻപ് കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിലെ കെ.എസ്.ഇ.ബി ടവറിനുള്ളിൽ മരം വളർന്ന് അപകടാവസ്ഥയിലായപ്പോഴും ‘കേരള ടുഡേ’ വാർത്ത നൽകിയിരുന്നു. അന്നും സമാനമായ രീതിയിൽ വാർത്തയെത്തുടർന്ന് അധികൃതർ ഇടപെട്ട് മരം മുറിച്ചുമാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed