കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കാഞ്ഞിരപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ചു

0
2ec47651-fe45-4c6e-9bb9-09b0adb8dafd

കാഞ്ഞിരപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നശിപ്പിക്കുന്നതായി പരാതി. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. റോണി കെ. ബേബിയുടെ ആനക്കല്ല് ഭാഗത്ത് പതിപ്പിച്ചിരുന്ന പോസ്റ്ററുകളാണ് സാമൂഹ്യവിരുദ്ധർ വ്യാപകമായി നശിപ്പിച്ചത്.

ബുധനാഴ്ച രാവിലെയാണ് പോസ്റ്ററുകൾ കീറിനശിച്ച നിലയിൽ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾക്കും പോസ്റ്ററുകൾക്കും നേരെ സമാനമായ ആക്രമണങ്ങൾ ഉണ്ടാകുന്നതായി യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.

സംഭവത്തിൽ പോലീസിൽ പരാതി നൽകാനും പ്രതിഷേധ പ്രകടനങ്ങൾ നടത്താനുമാണ് മുന്നണിയുടെ തീരുമാനം. കുറ്റക്കാരെ ഉടനടി കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *