കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

കാണക്കാരിയിൽ വോട്ട് രേഖപ്പെടുത്തി കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യൻ

0
abd4925e-4219-4201-be07-f35bc0d61c24

കോട്ടയം: കേന്ദ്ര സഹമന്ത്രിയും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അഡ്വ. ജോർജ് കുര്യൻ തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചു. കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ തന്നെ ബൂത്തിലെത്തിയ അദ്ദേഹം വോട്ടർമാർക്കൊപ്പം വരിയിൽ നിന്നാണ് വോട്ട് ചെയ്തത്. കേരളത്തിൽ ഇത്തവണ എൻഡിഎ വലിയ മുന്നേറ്റം നടത്തുമെന്നും ജനങ്ങൾ വികസനത്തിന് അനുകൂലമായി വിധി എഴുതുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ മികച്ച വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed