കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

മൈതാനങ്ങൾ ഉണരുന്നു; കൂട്ടിക്കലിൽ കുട്ടികൾക്കായി ഫുട്ബോൾ പരിശീലന പദ്ധതിക്ക് തുടക്കം

0
7bf3fdbd-4a48-4489-9fc0-7fef5d9dd476



കൂട്ടിക്കൽ:കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂട്ടിക്കൽ സെൻറ് ജോർജ് ഹൈസ്കൂളിൽ വച്ച് നടക്കുന്ന ഫുട്ബോൾ പരിശീലന ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ ജോസഫ് വടക്കേമംഗലത്ത്  നിർവഹിച്ചു. വാർഡ് മെമ്പർ ആൻറണി കടപ്ലാക്കൽ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ സോബിൻ സി. സോമൻ, ഷീബ ടീച്ചർ, ഷീന ബൈജു, നിർവ്വഹണ ഉദ്യോഗസ്ഥ സിൽവിയ സജി,കായിക അധ്യാപകൻ ദേവസിയച്ചൻ പുളിക്കൽ, എന്നിവർ സന്നിഹിതരായിരുന്നു.
കേരളത്തിനു എംജി യൂണിവേഴ്സിറ്റി,  കൊച്ചിൻ പോർട്ട് ടീമുകൾക്കായി കളിച്ച മികച്ച പരിശീലകനുമായ ജിമ്മി എബ്രഹാം  മുൻ കോട്ടയം ജില്ലാ താരം ഷിജോ കെ ഷാജി എന്നീ കായിക പരിശീലകരാണ്  നേതൃത്വം നൽകുന്നത്. 5 ക്ലാസ് മുതൽ 8 ക്ലാസ് വരെ ഉള്ള ആൺകുട്ടികളും പെൺകുട്ടികളുമായി അമ്പതിലധികം കായികതാരങ്ങൾ പരിശീലനത്തിൽ പങ്കെടുക്കുണ്ട്

Leave a Reply

Your email address will not be published. Required fields are marked *