കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

പാർട്ടിക്കെതിരെ നിരന്തര നീക്കം: പെരുവന്താനം മുൻ പഞ്ചായത്ത് മെമ്പർ ഷാജി പുല്ലാട്ടിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

0
dd63e973-533a-4c4b-be18-e9444e857461

പെരുവന്താനം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലയളവിലും അതിനുശേഷവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുൻ ഗ്രാമപഞ്ചായത്ത് അംഗം ഷാജി പുല്ലാട്ടിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും പുറത്താക്കി. ഇടുക്കി ഡി.സി.സി (DCC) യുടെ കർശന നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

പാർട്ടി അച്ചടക്കം ലംഘിച്ച് നിരന്തരമായി സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങൾ ഷാജി പുല്ലാട്ടിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി മണ്ഡലം കമ്മിറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷവും തിരുത്തലുകൾക്ക് തയ്യാറാകാതെ പാർട്ടി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് ഡി.സി.സി പുറത്താക്കൽ നടപടിയിലേക്ക് കടന്നത്.

പാർട്ടി തീരുമാനങ്ങൾക്കും താൽപ്പര്യങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിലപാട് തുടരുമെന്ന് പെരുവന്താനം കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *