കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

ചിറക്കടവ് പഞ്ചായത്തിൽ യുഡിഎഫ് – എൽഡിഎഫ് ധാരണ ബിജെപി

0
FB_IMG_1767767830778.jpg



പൊൻകുന്നം :- സ്റ്റാൻഡിങ് കമ്മറ്റി  തിരഞ്ഞെടുപ്പിൽ ചിറക്കടവ് പഞ്ചായത്തിൽ എൽഡിഎഫിനെ പരസ്യമായി പിന്തുണച്ച് യുഡിഎഫ്. എല്ലാ യുഡിഎഫ് അംഗങ്ങളും എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. ഒരു സ്വതന്ത്രൻ കൂടി വോട്ട് ചെയ്തതോടുകൂടി ചിറക്കടവിലെ കക്ഷിനില ഇടതുപക്ഷത്തിന് 14 ഉം ബിജെപിക്ക് എട്ടും എന്നായി.

22 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്തിൽ 10 അംഗങ്ങൾ മാത്രമാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. ഒറ്റയ്ക്ക് മത്സരിച്ചാൽ ബിജെപി സ്റ്റാൻഡിങ് കമ്മിറ്റി വിജയിക്കും എന്നതാണ് യുഡിഎഫ് – എൽഡിഎഫ് ധാരണയ്ക്ക് കാരണമെന്ന് ബിജെപി ആരോപിച്ചു.
ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിട്ടുനിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *