കെ പി സി സി സംസ്കാര സഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു “ഉത്സവ് 2026 ” നടത്തപ്പെടുന്നു
കോട്ടയം : കെ പി സി സി സംസ്കാര സഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന “ഉത്സവ് 2026 ” പരിപാടിയുടെ പ്രചരണാർത്ഥം സംസ്കാര സാഹിതി സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തക വണ്ടി ഫെബ്രുവരി 9 – 10 തീയതികളിൽ കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും
സംസ്ഥാന സെക്രട്ടറിയും സ്വാഗത സംഘം ജനറൽ കൺവീനറുമായ എം കെ ഷമീറിന്റെ നേതൃത്വത്തിൽ 9 നു രാവിലെ വൈക്കം ബോട്ട് ജട്ടി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രചരണ ജാഥ “പുസ്തകവണ്ടി” യുടെ ഉത്ഘാടനം സംസ്ഥാന വരക്കിoഗ് പ്രസിഡന്റ് എൻ വി പ്രദീപ്കുമാർ നിർവഹിക്കും
ചടങ്ങിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും നിയോജക മണ്ഡലങ്ങളിൽ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങൾ പുതുതായി തുടങ്ങുന്ന വായന ശാലയ്ക്ക് നൽകുന്നതാണ്
10 ആം തിയതി വൈകുന്നേരം 5 30 ന് മുണ്ടക്കയത്ത് ചേരുന്ന സമാപന സമ്മേളനം നടനും സംവിധായകനുമായ ആലപ്പി അഷറഫ് ഉത്ഘാടനം ചെയ്യും.
വിവിധ രാഷ്ട്രീയ സാമൂഹിക സംസ്കാരിക നേതാക്കൾ പങ്കെടുക്കും
തോമസ് പാലത്തറ
കൺവീനർ
സ്വാഗത സംഘം
9447601794