കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

സഹകരണ ബാങ്ക് ജീവനക്കാരുടെ ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു

0
836db357-ee73-4ac2-aa5e-53467952d289

പെരുവന്താനം സെന്റ് ആന്റണീസ് കോളേന്റെ ആഭിമുഖ്യത്തില്‍ എ.ഐ.സി.റ്റി.ഇ യും, എം.എസ്.എം.ഇ യുമായി സഹകരിച്ച് സഹകരണ ബാങ്ക് ജീവനക്കാർക്കായി ആധുനിക കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് തന്ത്രങ്ങളെ കുറിച്ചും അവയുടെ പ്രായോഗിക പരിശീലനങ്ങളെ കുറിച്ചും വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ ആരംഭിച്ചു. രാവിലെ 9 : 30 ന് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കട്ടപ്പന മുൻസിപ്പൽ ചെയർ പേഴ്സനും, 3 പതിറ്റാണ്ടായി കട്ടപ്പന സർവീസ് ബാങ്ക് പ്രസിഡന്റുമായ ശ്രീ. ജോയ് വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു.
ആദ്യദിവസം കസ്റ്റമർ മാപ്പിംഗ്, കൗണ്ടർ മാനേജ്മെന്റ്, കസ്റ്റമറുടെ വിശ്വാസിയത നേടിയെടുക്കാൻ, ഡേറ്റ മൈനിങ്, ഇലക്ട്രോണിക് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ്, മൊബൈൽ കസ്റ്റമർ റിലേഷൻ മാനേജ്‌മെന്റ് , ഡാറ്റ അനലറ്റിക്കൽ സോഫ്റ്റ്‌വെയർ എന്നിവയിൽ ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. ക്ലാസ്സുകൾക്ക് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് കൺസൾട്ടന്റും, മോട്ടിവേഷണൽ സ്പീക്കറും ആയ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, മാത്തമാറ്റിഷ്യൻ ശ്രീമതി സുപർണ്ണ രാജു, കംപ്യൂട്ടർ പ്രൊഫഷണൽ ശ്രീമതി നാൻസി ഡിക്രൂസ്, സ്റ്റാറ്റിസ്റ്റിക്കൽ കൺസൽട്ടൻറ് മരിയ ജോസഫ്, വെച്വൽ റിയാലിറ്റി എക്സ് പേർട്ട്‌ മോനിഷ എം മോഹനൻ, രതീഷ് പി ആർ, സുനില സണ്ണി, അനുരാഗ് പി എന്നിവർ നേതൃത്വം നൽകി
രണ്ടാം ദിവസം കമ്പ്യൂട്ടർ ലാബിന്റെ സഹായത്തോടെ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം എന്നി വിഷയത്തില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ അഭിറാം ശ്രീകുമാർ ക്ലാസുകൾ നയിക്കും. തുടർന്ന് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റിൽ വെർച്വൽ റിയാലിറ്റി ടെക്‌നോളജി ഉപയോഗം എന്ന വിഷയത്തില്‍ മോനിഷ എം മോഹനനനും ക്ലാസുകൾ നയിക്കും. വൈകിട്ട് 3 :l45 നു സമാപന സമ്മേളനത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. നൗഷാദ് വെംബ്ലി വിശിഷ്‌ടാതിഥിദിയായി പങ്കെടുക്കും. പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിർട്ടിഫിക്കറ്റും നൽകും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed